ലോറികൾ നീക്കി ; മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ട്രെയ്‌ലർ ലോറി മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. രണ്ട് ലോറികളാണ് ചുരം റോഡിൽ കുടുങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ചുരം റോഡിൽ കുടുങ്ങിയത്. 11 മണിയോടെ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറികള്‍ റോഡിൽ നിന്നും മാറ്റിയതോടെയാണ് വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്.

വലിയ വാഹനങ്ങൾ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്പോസ്റ്റിൽ നല്‍കാതിരുന്നതാണ് അപകടകാരണമായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിച്ചതാണെന്നും പൊതുഗതാഗതം തടയാൻ തങ്ങൾക്ക് സാധിക്കില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...