പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തം പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിച്ചുമൂലമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തം പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിച്ചുമൂലമെന്ന് സംശയം. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന എം ആര്‍ എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പ്ലാന്‍റും ഓഫീസ് ഉള്‍പ്പെടുന്ന മൂന്നുനില കെട്ടിടവും ഫാക്ടറിയിലെ പിക്കപ്പ് വാനും പൂര്‍ണമായി കത്തിനശിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡില്‍ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പ്ലാന്റിനു മുന്നില്‍ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായ സമയത്ത് ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളില്‍ നിന്നായി മാലിന്യങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന സ്ഥാപനമാണിത്. കോഴിക്കോട്, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായി അണച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...