മല്ലശ്ശേരി പൂങ്കാവില്‍ ബേക്കറിയില്‍ വന്‍ തീപിടുത്തം : അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : മല്ലശ്ശേരി പൂങ്കാവില്‍ ബേക്കറിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം. അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. രാവിലെ എഴുമണിയോടെയാണ് സംഭവം. കണ്ണൂര്‍ തലശ്ശേരി സ്വദേശി പ്രതീഷ് നടത്തി വന്നിരുന്ന മലബാര്‍ ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ പത്തനംതിട്ട ഫയര്‍ ഫോഴ്സില്‍ വിവരം ധരിപ്പിക്കുകയും ഇവര്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയുമായിരുന്നു. ബേക്കറിയുടെ മുന്‍ ഭാഗത്താണ് തീ പിടിച്ചത്. ബേക്കറിയിലെ ഫാന്‍, ഫ്രീസര്‍, പലഹാരങ്ങങ്ങള്‍ അടങ്ങിയ ചില്ല് അലമാര, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയ കെട്ടിടത്തിലാണ് ബേക്കറി പ്രവര്‍ത്തിച്ചിരുന്നതെന്നും ഫയര്‍ ഫോഴ്സ് പറഞ്ഞു. കൃത്യ സമയത്ത് ഇടപെടല്‍ നടത്തിയതിനാല്‍ കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...