മത്തായിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള സർക്കാർ ശ്രമം വിലപ്പോകില്ല : ടോമി കല്ലാനി

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : പി.പി. മത്തായിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന്  കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനഞ്ചാം ദിവസത്തെ അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി മത്തായിയുടെ ഘാതകരായ പ്രതികളെ സംരക്ഷിക്കാനാണ് വനം വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജവഹർ ബാലജനവേദി ജില്ല ചെയർമാൻ തട്ടയിൽ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴികത്ത് , മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറ , ജോസ് പനയ്ക്കൽ , ഷമീർ തടത്തിൽ , ജോൺ കിഴക്കെതിൽ , ബഷീർ ചിറ്റാർ , സോമരാജൻ , റെജി , അന്നമ്മ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പതിനാറാം ദിവസത്തെ സത്യാഗ്രഹം രാവിലെ പതിനൊന്നിന് കെ.പി. സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....