മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല : മാത്യു ടി.തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ഇബി വിവാദത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണി പ്രതികരിച്ച സാഹചര്യത്തില്‍ പരസ്യ പിന്തുണയുമായി ജനതാദള്‍ (എസ്) രംഗത്തെത്തി.
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ മന്ത്രിയെ ഭരണകക്ഷി നേതാക്കള്‍ വിമര്‍ശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ സംഘടനാ രീതികള്‍ക്കു യോജിച്ചതല്ല. മുഖ്യമന്ത്രിയും മുന്നണി നേതാക്കളും ഈ വിഷയത്തില്‍ ഇടപെടണമെന്നു മാത്യു ടി തോമസ് ആവശ്യപ്പെട്ടു.

ഘടകകക്ഷിക്കു വൈദ്യുതി വകുപ്പ് നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണമെന്നും ഒട്ടേറെ പ്രഗല്ഭര്‍ ഭരിച്ച വകുപ്പാണെന്നു മന്ത്രി കൃഷ്ണന്‍കുട്ടി തിരിച്ചറിയണമെന്നും മറ്റുമായിരുന്നു മണിയുടെ വിമര്‍ശനം. നയവ്യതിയാനം സംഭവിച്ചതായി ആരും ആക്ഷേപിക്കുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പില്‍ കൈവരിച്ച നേട്ടങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനാണു മന്ത്രി ശ്രമിക്കുന്നതെന്നു മാത്യു ടി തോമസ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാരും മാനേജ്മെന്റും ജീവനക്കാരും ഒരുമനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ നേട്ടം കൊയ്യാമെന്നു കഴിഞ്ഞകാല ഇടതു സര്‍ക്കാരുകള്‍ തെളിയിച്ചിട്ടുണ്ട്. വ്യക്തി താല്‍പര്യമല്ല, ഇടതുനയങ്ങളാണു മന്ത്രിസഭയും മന്ത്രിയും നടപ്പാക്കുന്നത്, മാത്യു ടി തോമസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...