Sunday, February 9, 2025 11:39 am

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ഹൈക്കോടതി വിലക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍  ഹൈക്കോടതി വിലക്കി. മൂന്നാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമ വാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് സുരാജിന്റേത് അടക്കമുള്ള സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

കാവ്യാ മാധവന്‍ അടക്കമുള്ളവരെ കേസുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണങ്ങളായിരുന്നു ഇത്. നേരത്തെ ഇവരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിക്കുകയും അതിലുള്ള വിവരങ്ങള്‍ ഫോറന്‍സിക് ലാബില്‍ നിന്ന് റിക്കവര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ സുരാജ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളുണ്ടായിരുന്നു. ഇതില്‍നിന്നാണ് കേസിലെ ചില സുപ്രധാന സംഭാഷണങ്ങള്‍ പുറത്തുവന്നതെന്നാണ് വിവരം.

ഇത്തരം ഓഡിയോ ക്ലിപ്പുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നുമായിരുന്നു സുരാജിന്‍റെ പ്രധാന വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു, ഇത് തടയണം തുടങ്ങിയ ആവശ്യങ്ങളാണ് സുരാജ് കോടതിയില്‍ ഉന്നയിച്ചത്. മാധ്യമങ്ങള്‍ക്ക് അന്വേഷണ സംഘം തെളിവുകള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മേയ് മുപ്പതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഡിജിപി ഉറപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി.ബി.സി.എ സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

0
തിരുവല്ല : പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) സംസ്ഥാന...

എം ടി വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

0
കോഴിക്കോട് : അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്...

മാടമണ്ണിൽ പമ്പാനദിക്ക് കുറുകെ പാലം നിർമ്മാണത്തിനായി 4.95 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി

0
റാന്നി : മാടമണ്ണിൽ പമ്പാനദിക്ക് കുറുകെ പാലം നിർമ്മാണത്തിനായി 4.95...

ചെങ്ങന്നൂര്‍ മെത്രാപ്പോലീത്തന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുനർ നിർമ്മിച്ച ബാസ്‌ക്കറ്റ്‌ബാൾ കോർട്ട് ...

0
ചെങ്ങന്നൂർ : മെത്രാപ്പോലീത്തൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്...