Skip to content

പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു. എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന്‌ പെട്രോൾ സാമ്പിളുകൾ ശേഖരിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോൾ പാലിച്ചാണു സാമ്പിളുകൾ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ ശേഖരിച്ച സാമ്പിളുകളിലെ എഥനോൾ അളവ് കൃത്യമായി നിർണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതർ അറിയിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കു മാത്രമേ ഇത്തരം സാമ്പിളുകൾ ലഭ്യമാക്കാൻ കഴിയൂ. തുടക്കത്തിൽ സാമ്പിളുകൾ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് അവ കൈമാറുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് pathanamthittamedia.com