വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനായുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നു. അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് മുട്ടയും പാലും ഉറപ്പാക്കി. അങ്കണവാടി പുസ്തക പരിഷ്‌കരണം, ഓഡിറ്റ്, അങ്കണവാടികളിലെല്ലാം വൈദ്യുതി എന്നിവ എത്തിച്ചു. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിക്ക് രണ്ട് വയസാകുന്നതുവരെ 1000 ദിവസത്തെ പോഷകാഹാര പദ്ധതി നടപ്പാക്കി. കുഞ്ഞിന് ആവശ്യത്തിനനുസരിച്ച് തൂക്കം ഇതിലൂടെ ഉറപ്പാക്കി.

ഒട്ടനവധി വികസനപ്രവര്‍ത്തനം നെടുമ്പ്രം പഞ്ചായത്ത് ക്രിയാത്മകമായി നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. 41 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്, കെ.എസ്.സി.ഇ.ഡബ്ലു.ബി വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...