ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പ്പാണ് സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകള്‍. ആയുര്‍വേദത്തിലെ മര്‍മ ചികത്സയെ പോലെ പ്രാധാന്യമുള്ളതാണ് ഇത്. സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.

സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലി രോഗങ്ങള്‍, കായിക പരുക്കുകള്‍, ശസ്ത്ര ക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധ വര്‍മ ചികത്സ പ്രയോജനകരമാണ്. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ള ചികത്സ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. സംസ്ഥാനത്ത് അഞ്ച് സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിതശൈലി രോഗ ക്ലിനിക്കുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

പാലക്കാട് ഓങ്ങല്ലൂര്‍, ആലപ്പുഴ മണ്ണഞ്ചേരി, അടൂര്‍ കടമ്പനാട്, തിരുവനന്തപുരം ആറ്റിങ്ങലുമാണ് മറ്റു സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകള്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തിലാണ് സിദ്ധ ജീവിതശൈലി രോഗ ക്ലിനിക് ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റസിയ സണ്ണി, അംഗങ്ങളായ അബിദാഭായി, എം ഷീജ മോള്‍, ഭാരതീയ ചികിത്സ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷീന വിമല്‍ , സംസ്ഥാന ദേശീയ ആയുഷ് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ജയനാരായണന്‍, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ മീന, ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...