കേരള ടൂറിസം ബ്രാൻഡിന് ഇനിയുമേറെ സാധ്യതകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം ദൈവത്തിൻ്റെ സ്വന്തം നാട് എന്ന ബ്രാൻഡിന് ഇനിയുമേറെ സാധ്യതയുണ്ടെന്ന് വിഷൻ 2031 ടൂറിസം സെമിനാർ. ട്രെൻഡ്സ്, ഓപ്പർച്യൂണിറ്റീസ് ഇൻ ഗ്ലോബൽ ടൂറിസം ആൻ്റ് മാർക്കറ്റിംഗ്/ ബ്രാൻഡിംഗ് എന്ന സെമിനാറിൻ്റെ ഭാഗമായി സംഘടിപ്പിച്ച പാനൽ ഡിസ്കഷനിലാണ് കേരള ടൂറിസം ബ്രാൻഡിന് ഇനിയും സാധ്യതകൾ ഉണ്ടെന്ന വിദഗ്ധരുടെ വിലയിരുത്തൽ. കേരള ഗോഡ്സ് ഓൺ കൺട്രി എന്ന ബ്രാൻഡിനെ ഇനിയും ഉയർത്തിക്കൊണ്ടുവരാൻ കഴിയും. ഇതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഡാറ്റ അനലിറ്റിക്സ് സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിംഗ് വൈദഗ്ധ്യം വികസിപ്പിച്ചെടുക്കണം. കൂടുതൽ വിദേശ വിമാന സർവീസ് കമ്പനികളുമായി സഹകരണം വേണമെന്ന നിർദേശവും ഉയർന്നു.

കേരളത്തിലെ നഗരങ്ങളെ മാത്രമല്ല ചെറുഗ്രാമങ്ങളെയും പ്രദേശങ്ങളെയും ബ്രാൻഡ് ചെയ്യണം. ശുചിത്വം, സുസ്ഥിരത എന്നിവയാണ് കേരളത്തിൻ്റെ സവിശേഷത. തനത് സംസ്കാരവും രൂചിയും ഇനിയും ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് സെമിനാർ വിലയിരുത്തി. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും സെമിനാറിൽ പങ്കെടുത്തു. ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ മോഡറേറ്ററായിരുന്നു. ഫ്രഷ് മൈൻഡ് ഐഡിയാസ് സി.ഇ.ഒ അജയ് എസ്. നായർ, ഒറിഗാമി ക്രിയേറ്റീവ് കൺസപ്റ്റ്സ് ഡയറക്ടർ ലായിഖ് അലി, ക്രിയേറ്റീവ് ട്രാവൽ ജോയിൻ്റ് എം.ഡി രാജീവ് കോഹ്ലി, കേരള ട്രാവൽ മാർട്ട് പ്രസിഡൻ് ജോസ് പ്രദീപ് എന്നിവർ പാനലിസ്റ്റുകളായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...