പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ പെൺകുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മതപണ്ഡിതൻ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം നടന്നത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടിയുടെ പ്രായം ആശുപത്രി അധികൃതർ ചോദിച്ചിരുന്നു. ഇരുപത് വയസ്സ് എന്നായിരുന്നു ഭർത്താവും മാതാപിതാക്കളും പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ ആധാർകാർഡ് ശ്രദ്ധയിൽപെട്ടതോടെയാണ് ഡോക്ടർമാർ വിവരം പോലീസിൽ അറിയിക്കുന്നത്. ആധാർ കാർഡിൽ കുട്ടിയുടെ ജന്മ വർഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാർത്ഥ പ്രായം പുറത്തായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...