ന്യൂനപക്ഷ കമ്മീഷന്‍ സേവനം പ്രയോജനപ്പെടുത്തണം : എ.സൈഫുദ്ദീന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രിസ്ത്യന്‍, മുസ്ലീ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ കമ്മീഷന്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാര്‍ ഏറെയുള്ള ജില്ലയായിട്ടും കമ്മീഷന്റെ മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിന് ശേഷം പ്രതികരിക്കുകയായിരുന്നു എ.സൈഫുദ്ദീന്‍. രണ്ട് പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു.

നികത്ത് ഭൂമിയില്‍ വീട് വെയ്ക്കാന്‍ അനുവാദം തേടിയുള്ള നിരണം സ്വദേശിയുടെ പരാതി ജില്ലാ കളക്ടര്‍ ഇടപെട്ട് പരിഹാരം കാണാന്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ നന്മയ്ക്കായാണ് നിയമങ്ങളെ ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിക്കേണ്ടതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സെമിത്തേരി ലൈസന്‍സിനായുള്ള ഐ.പി.സി എബനേസര്‍ മല്ലശ്ശേരി സഭയുടെ ആവശ്യം സാമൂഹിക പ്രശ്നമായി പരിഗണിച്ച് ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനവും ബന്ധപ്പെട്ടവരെ വിളിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇതിന് മുന്‍കൈ എടുക്കാന്‍ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...