മിറാഷ് യുദ്ധ വിമാനത്തിന്റെ ടയര്‍ മോഷണം പോയി ; ടെയിലര്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ലക്നൗ : മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ട്രെയിലറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. ലക്നൗ ഷഹീദ് പാതയിലൂടെ ട്രെയിലറില്‍ കൊണ്ടുവന്ന മിറാഷ് വിമാനത്തിന്റെ ടയറാണ് മോഷണം പോയത്. ലക്നൗവിലെ ബികെടിയിലെ സെന്‍ട്രല്‍ എയര്‍ കമാന്‍ഡ് സ്റ്റേഷനില്‍ നിന്നാണ് മിറാഷ് യുദ്ധവിമാനങ്ങളുടെ അഞ്ച് ടയറുകള്‍ ജോധ്പൂര്‍ എയര്‍ബേസിലേക്ക് അയച്ചത്.

നവംബര്‍ 27 ന് രാത്രി, രാത്രി 2 മണിയോടെയാണ് ട്രെയിലര്‍ ടയറുകള്‍ കയറ്റി എയര്‍ബേസില്‍ നിന്ന് പുറത്തിറങ്ങിയത്. മായാപൂര്‍ അജ്മീര്‍ സ്വദേശിയായ ഹേം സിംഗ് റാവത്തായിരുന്നു ട്രെയിലറിന്റെ ഡ്രൈവര്‍. ടയര്‍ നഷ്ടപ്പെട്ടത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ട്രെയിലര്‍ കസ്റ്റഡിയിലെടുത്തു .

ഷഹീദ് പാത വഴി കാണ്‍പൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് ഹേം സിംഗ് റാവത്ത് നല്‍കിയ മൊഴി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഷഹീദ് പാതയില്‍ എസ്‌ആര്‍ ഹോട്ടലിനു സമീപം ട്രാഫിക് ബ്ലോക് ഉണ്ടായിരുന്നു. തിരക്കിനിടയില്‍, ട്രെയിലറിന് പിന്നില്‍ ഓടിക്കൊണ്ടിരുന്ന കറുത്ത സ്കോര്‍പ്പിയോയില്‍ നിന്ന് ഇറങ്ങിയ രണ്ട് പേര്‍ കയറു മുറിച്ച്‌ ടയര്‍ എടുക്കുകയായിരുന്നു. തിരക്ക് കാരണം കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല – എന്നാണ് റാവത്ത് പറഞ്ഞത്. സംഭവത്തില്‍ റാവത്തിനു പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ട്രെയിലര്‍ ഡ്രൈവറുടെ പരാതിയില്‍ ആഷിയാന പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷഹീദ് പാതയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...