തട്ടിപ്പും വെട്ടിപ്പുമായി നിധി കമ്പിനികള്‍ ; തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത പണമിടപാട് സ്ഥാപനം നടത്തി 12% പ്രതിമാസ പലിശ വാഗ്ദാനം ചെയത് നിരവധിപേരില്‍ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത പ്രതികളെ തൃശ്ശൂര്‍ വെസ്റ്റ് പോലീസാണ് അറസ്റ്റുചെയ്തത്. പുഴയ്ക്കല്‍ ആനേടത്ത് വീട്ടില്‍ രതീഷ് (39), വില്‍വട്ടം പാടൂക്കാട് ദേശത്ത് തൃപ്പേകുളത്ത് മാരാത്ത് വീട്ടില്‍ നവീന്‍ കുമാര്‍ (41), കോലഴി അരിമ്പൂര്‍ വീട്ടില്‍ ജുവിന്‍ (42) എന്നിവരാണ് അറസ്റ്റിലായത്.

തിരുവിതാംകൂര്‍ നിധി ലിമിറ്റഡ് എന്ന പേരില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോളിലുള്ള പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. 10 ലക്ഷം രൂപ നഷ്ടമായ തൃശ്ശൂര്‍ സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന അന്വേഷണത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വെളിവായത്.

പിന്നീട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ധാരാളം പേര്‍ ടൌണ്‍  വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി അമിതമായ പലിശയാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ ആകൃഷ്ടരായാണ് ആളുകള്‍ ഇവിടെ പണം നിക്ഷേപിച്ചത്. പ്രതികളെ അറസ്റ്റു ചെയ്തതറിഞ്ഞ് നിരവധിപേരാണ് പരാതിയുമായി സ്റ്റേഷനിലേക്ക് എത്തുന്നത്. അറസ്റ്റുചെയ്യപ്പെട്ട രതീഷ് ആനേടത്ത് ചെയര്‍മാനും നവീന്‍ കുമാര്‍, ജുവിന്‍ പോള്‍, ജാക്സണ്‍  ആന്റണി, പ്രജോദ്, ജയശീലന്‍, തിതിന്‍ കുമാര്‍, സൂരജ്, ഹരികൃഷ്ണന്‍, എന്നിവര്‍ ഡയറക്ടര്‍മാരും. ജിലു, ബിന്ദു, ഷിന്‍സി, ഷെഫീറോസ്, ഈശ്വരി എന്നിവര്‍ സ്ഥാപനത്തിലെ ജീവനക്കാരുമായി പതിനഞ്ചോളം പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്.

കൂടുതല്‍ പ്രതികളെ വരും ദിവസങ്ങളില്‍ അറസ്റ്റുചെയ്യുമെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വെസ്റ്റ് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് വി.കെ രാജുവിന്റെ  നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ റെമിന്‍, കെ.എന്‍. വിജയന്‍, ജയനാരായണന്‍ കെ.ജി, ഹരി പി.കെ, എന്നിവരും സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത് കെ.എസ്, അബീഷ് ആന്റണി എം, വരുണ്‍ കുമാര്‍ റ്റി.വി, റിക്സണ്‍  പി.റ്റി എന്നിവരും ഉണ്ടായിരുന്നു.

കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമില്ല ; പട്ടിക പുറത്തുവിട്ട്‌ “ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് “

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കരയിലെ പൊടിശല്യത്തിന് പരിഹാരമായി : റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു

0
വടശ്ശേരിക്കര : വടശ്ശേരിക്കര ജംഗ്ഷനില്‍ റോഡിന് മധ്യത്തിലായി രൂപപ്പെട്ട കുഴി കോൺക്രീറ്റ്...

മല്ലപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിട്ടി

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ...

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് കോഴഞ്ചേരി താലൂക്ക് വികസന...