മോൻസന്റെ മ്യൂസിയത്തിൽ പോയതെന്തിന്? ; ബെഹ്റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിക്കുകയും അവിടെ ബീറ്റ് ബോക്സ് വെയ്ക്കുന്നതിന് ഉത്തരവിടുകയും ചെയ്ത ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ട്രാഫിക് ഐജി ജി.ലക്ഷ്മണ എന്നിവരുടെ മൊഴിയാണ് രേഖാമൂലം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് രേഖപ്പെടുത്തിയത്.

മോൻസനെതിരായ പരാതികളിൽ ഇടപെട്ടെന്നത് ഉൾപ്പടെയുള്ള ഗൗരവമായ ആരോപണം നിലനിൽക്കെയാണ് ലക്ഷ്മണയുടെ മൊഴിയെടുത്തിരിക്കുന്നത്. മോൻസനും ലക്ഷ്മണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൻസന്റെ മകളുടെ വിവാഹ നിശ്ചയത്തിലും ലക്ഷ്മൺ പങ്കെടുത്തതിന്റെ വിവരങ്ങളും പുറത്തുവന്നു. മോൻസന്റെ വീട് സന്ദർശിച്ച സാഹചര്യം ഉൾപ്പടെയുള്ള വിവരങ്ങളാണ് മനോജ് ഏബ്രഹാമിൽനിന്ന് ശേഖരിച്ചത്.

മോൻസൻ മാവുങ്കലിനെതിരായ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാ‍ഞ്ച് അടിയന്തരമായി മുൻ ഡിജിപി ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്തിരിക്കുന്നത്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിനോടു റിപ്പോർട്ടു തേടിയിരുന്നു. മോൻസനനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പോലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് പ്രതിയുടെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി ഇ.വി അജിത്ത് നൽകിയ ഹർജി പരിഗണിക്കുമ്പോഴാൾ കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയോ എന്നു കോടതി ചോദിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...