ട്രോള്‍ വീഡിയോയ്ക്കുവേണ്ടി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ചു ; ആറ് പേര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ട്രോള്‍ വീഡിയോയ്ക്കുവേണ്ടി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മഹാദേവികാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്‍, ശരത്, അനന്തു എന്നിവരുടെ ലൈസന്‍സും, വാഹനത്തിന്റെ ആര്‍ സി ബുക്കും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

വീഡിയോ ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്റെ  വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെടുകയും തൃക്കുന്നപ്പുഴയില്‍ 38 കാരി മരിക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്  നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി.

റോഡ് യാത്രികര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇവരുടെ അമിത വേഗതയിലുള്ള സഞ്ചാരത്തില്‍ നിന്നുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പാണ് സിനിമാ സ്റ്റൈലില്‍ ഇവര്‍ വയോധികനും യുവാവും സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ഇടിച്ചത്. ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...