ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്.റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ അടക്കമുള്ള നാല് വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്. അതേസമയം സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങള്‍ പ്രത്യേകം കോടതി അറിയിക്കാനും തീരുമാനമായി. കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കേന്ദ്ര പ്രതിനിധി യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം ആരംഭിക്കാനിരിക്കെ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.
മുല്ലപ്പെരിയാർ ; നാല് വിഷയങ്ങളിൽ കേരളത്തിനും തമിഴ്‌നാടിനും യോജിപ്പ് - ഉന്നതതല യോഗത്തിൽ തീരുമാനം
RECENT NEWS
Advertisment