തൃശൂർ വെടിക്കെട്ടപകടം ; ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള സർക്കാർ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (സിആർഎംഡിഎഫ്) 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്ന് നാല് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണനിധി മാനദണ്ഡങ്ങൾക്ക് അനുസൃതമായി അനുവദനീയമായ തുകയും, അതിനുപുറമെ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തിര ധനസഹായമായി രണ്ടു ലക്ഷം രൂപയും അനുവദിച്ചു. വെടിക്കെട്ട് അപകടത്തിൽ 10 പേർ മരണപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായുമായാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മരണപ്പെട്ട 10 പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം 40 ലക്ഷം രൂപ സംസ്ഥാന ​ദുരന്ത പ്രതികരണ നിധിയിൽ നിന്നും, 10 ലക്ഷം രൂപ വീതം ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

സ്ഫോടനത്തിൽ പരിക്കേറ്റ 14 പേർക്ക് അടിയന്തിര ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ വീതം 28 ലക്ഷം രൂപയും അനുവദിച്ചു. പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം ഉള്ള ധനസഹായം അനുവദിക്കുന്നതിനായി പ്രതികരണനിധി മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള ശുപാർശ തൃശൂർ ജില്ലാ കളക്ടർ അടിയന്തരമായി സർക്കാരിന് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...