എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ; കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൈസൂരു : എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഹിങ്കല്‍ നിവാസി ആഷിക്ക് (26) ആണ് അറസ്റ്റിലായത്. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി സ്വദേശി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് അപൂര്‍വ. ഓഗസ്റ്റ് 29നാണ് അപൂര്‍വയും കാമുകനായ ആഷിക്കും ഹോട്ടലില്‍ മുറിയെടുത്തത്.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍ നിന്ന് പുറത്തുപോയ ആഷിക്ക് തിരിച്ചു വരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആഷിക്കിനെ പിടികൂടിയത്. ആഷിക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അപൂര്‍വയുടെ കുടുംബം യുവതിയോട് ആവശ്യപ്പെട്ടിരുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...