രാഷ്ട്രീയ തറ വേലയാണ് ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നത് : എം.വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഗവര്‍ണര്‍ ഇത്ര അധപതിക്കാന്‍ പാടില്ല. രാഷ്ട്രീയ തറ വേലയാണ് ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നത് എന്നും എം.വി ജയരാജന്‍ പറഞ്ഞു. ചാന്‍സിലറും പ്രോ, വൈസ് ചാന്‍സിലര്‍മാരും തമ്മില്‍ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഗവര്‍ണര്‍ മുന്‍ ഗവര്‍ണര്‍മാരുടേതില്‍ നിന്ന് വ്യത്യസ്തമായ സമീപനമെടുക്കുന്നു. അത് തെറ്റായ നടപടിയാണ്. ചാന്‍സിലര്‍ എന്ന അധികാര ഗര്‍വ്വില്‍, നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ല.

മുന്‍ ഗവര്‍ണര്‍ മെറിറ്റും നിയമവും നോക്കിയാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്. സുപ്രീം കോടതി മുന്‍ ന്യായാധിപനായിരുന്ന ആള്‍ നിയമിച്ചതാണ് ഇപ്പോഴത്തെ വിസിയെ. പുനര്‍ നിയമനത്തിന് അനുമതി കൊടുത്തപ്പോള്‍ വിസിയുടെ യോഗ്യതകള്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ പരിശോധിച്ചിരിക്കുമല്ലോ. അന്ന് പറയാതെ ഇപ്പോള്‍ കൊള്ളരുതാത്തവന്‍ എന്ന് പറയുന്നത് ആശ്ചര്യജനകമായ കാര്യമാണ്.

എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെ. തെറ്റായ കാര്യം നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ കൂടി ഉത്തരവാദിയാണ്. ഗവര്‍ണര്‍ മറ്റാരോ പറയുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവ് പ്രതികരിക്കും. ഉച്ചക്ക് പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണ ഘടനക്ക് എതിരാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പണി ഗവര്‍ണര്‍ അവര്‍ക്ക് വിട്ടു കൊടുക്കണം

ഓര്‍ഡിനന്‍സ് ബില്ലായാല്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനിലെ 200 ഓളം ജീവനക്കാര്‍ പി എസ് സി വഴി വന്നവരാണോ? മറ്റുള്ളവരെ കുറ്റം പറയുമ്പോള്‍ അതു കുടി നോക്കണം. മുഴുവന്‍ നിയമങ്ങളും പി എസ് സിക്ക് വിടാന്‍ ഗവര്‍ണര്‍ തയ്യാറുണ്ടോ? ഏക പക്ഷീയമായ വെട്ടലാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനക്ക് എതിരാണ്.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പണി ഗവര്‍ണര്‍ അവര്‍ക്ക് വിട്ടു കൊടുക്കണമെന്നും ജയരാജന്‍ പറ‌ഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച എം.കെ മുനീറിന്റെ വിവാദപരാമര്‍ശത്തെക്കുറിച്ചും ജയരാജന്‍ പ്രതികരിച്ചു. പോക്സോ കേസില്‍പ്പെട്ട ലീഗുകാരെ രക്ഷിക്കാനായിരിക്കും മുനീര്‍ അത്തരം പ്രസ്താവന നടത്തിയത് എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...