പുന്നപ്രയില്‍ ട്രെയിനിടിച്ച്‌ കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നു : പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പുന്നപ്രയില്‍ ട്രെയിനിടിച്ച്‌ കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച്‌ പോലീസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുന്നയും ഫൈസലും ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച്‌ മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നന്ദുവിന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 8 പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു.

നന്ദു മരിക്കുന്നതിന് മുമ്പുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നുണ്ട്. അടിപിടിയെ തുടര്‍ന്ന് യുവാവ് ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് (നന്ദു-20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടര്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....