ആർട്ടിമിസ് 2 ദൗത്യം വീണ്ടും നീട്ടി ; വില്ലനായത് ഹീലിയം ചോർച്ച

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ : മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടിമിസ് 2 ദൗത്യം വീണ്ടും നീട്ടി. ഹീലിയത്തിൻറെ ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം പ്രതിസന്ധിയിലായത്. അടുത്ത വിക്ഷേപണ തീയതി ഏപ്രിൽ ഒന്നിന് ആണ്. രണ്ടാം വെറ്റ് ഡ്രസ് റിഹേഴ്സലിന് പിന്നാലെ ഗുരുതര സാങ്കേതികപ്പിഴവ് കണ്ടെത്തിയെന്ന് നാസ അധികൃതർ അറിയിച്ചു. അതിനാൽ മുൻ നിശ്ചയിപ്രകാരം മാർച്ച് ആറിന് വിക്ഷേപണം ഉണ്ടാകില്ല.

റോക്കറ്റിലേക്കുള്ള ഹീലിയം വിതരണസംവിധാനത്തിൽ ഗുരുതരപിഴവ് കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം. റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് മിഷൻ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ലോഞ്ച് പാഡിൽ നിന്ന് എസ് എൽഎസ് റോക്കറ്റ് അസംബ്ലി യൂണിറ്റിലേക്ക് മാറ്റിയേക്കും. ഫെബ്രുവരി 20ന് നടത്തിയ നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്സലിൽ 98 മീറ്റർ ഉയരമുള്ള എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പൂർത്തിയായിരുന്നു.

മാർച്ച് ആറിന് വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ ഗുരുതരസാങ്കേതിപ്പിഴവ് കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം വീണ്ടും പ്രതിസന്ധിയിലായത്. യഥാർത്ഥ ഇന്ധനം ഉപയോഗിക്കുകയും വിക്ഷേപണത്തിന് തൊട്ടുമുൻപ് നിർത്തുന്നതുമായ പരിശീലന കൌണ്ട് ഡൌണാണ് വെറ്റ് ഡ്രസ് റിഹേഴ്സൽ. റീഡ് വൈസ്‍മാൻ ,വിക്ടർ ഗ്ലോവർ,ക്രിസ്റ്റിന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ദൌത്യത്തിൽ പങ്കെടുക്കുക. 50 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമാണ് ആർട്ടിമെസ് 2.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...