നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ബാലകൃഷ്ണന്‍ കമ്മീഷന് നിവേദനം സമര്‍പ്പിക്കുന്നതിനുമായി നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. തിരുവല്ല കൊമ്പാടി എ. എം. എം. ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാളെ (മെയ് 25 ശനിയാഴ്ച) രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കുന്ന കോണ്‍ക്ലേവില്‍ കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കെ.സി.സി. ദളിത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, ലൂഥറന്‍ സഭാ സിനഡ് പ്രസിഡന്റ് റവ. മോഹന്‍ മാനുവേല്‍ എന്നിവര്‍ പരിപാടിയിൽ പ്രസംഗിക്കും.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദളിത് ക്രിസ്ത്യന്‍സ് ദേശീയ പ്രസിഡന്റ് വി.ജെ. ജോര്‍ജ്, ദളിത് കത്തോലിക്ക മഹാജനസഭാ സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, കെ.സി.സി. വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍, നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് പോര്‍ ജസ്റ്റീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ഗവേഷകനും ചരിത്രകാരനുമായ ഡോ. വിനില്‍ പോള്‍, കെ.സി.സി. മുന്‍ വൈസ് പ്രസിഡന്റ് ഡോ. സൈമണ്‍ ജോണ്‍, റിട്ട. അഡീഷണല്‍ നിയമ സെക്രട്ടറി ജേക്കബ് ജോസഫ്, ആക്ടിവിസ്റ്റുകളായ ടി. എം. സത്യന്‍, ജെസി പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും എന്ന് കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...