കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഹരിപ്പാട് സ്വദേശിയുടെ മൃതദേഹം കേളി നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : വിശ്രമിക്കുന്നതിനായി വീടിന്റെ ടെറസ്സില്‍ കയറിയപ്പോള്‍ കാല്‍ തെന്നി വീണ് മരണമടഞ്ഞ ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്റെ (43) മൃതദേഹം കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു രൂപേഷ് നല്ലപോച്ചയില്‍ യശോദരന്‍ – കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ അമ്പിളി, അനുരൂപ്, അസിന്‍രൂപ എന്നിവര്‍ മക്കള്‍.

അഞ്ചു വര്‍ഷത്തിലേറെയായി നാട്ടില്‍ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇക്കാമ കഴിഞ്ഞ നാലു വര്‍ഷമായി പുതുക്കിയിട്ടില്ല. കൂടാതെ പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു. നിരവധി നിയമകുരുക്കുകള്‍ ഉണ്ടായിരുന്ന വിഷയത്തില്‍ ഇന്ത്യന്‍ എമ്പസിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്കാരിക വേദി നേതൃത്വം നല്‍കിയത്. കുടുംബ സുഹൃത്ത് ഉദയന്‍, ദമാമിലെ മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ മറ്റ്‌ അനുബന്ധ ചെലവുകള്‍ വഹിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹത്തിനൊപ്പം കുടുംബ സുഹൃത്ത് ഉദയന്‍ അനുഗമിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...