മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി. പരുമല സെമിനാരി എല്‍പിഎസിലെ മൂന്നാം ക്ലാസുകാരനാണ് മണിയമ്മ എന്ന താല്‍കാലിക അധ്യാപികയില്‍ നിന്നും അടികൊണ്ടത്. രാവിലെയും വൈകിട്ടുമായി അധ്യാപിക 25 തവണ മര്‍ദിച്ചു. കുട്ടിയെ സ്‌കൂളില്‍ നിന്നും തിരികെ വിളിക്കാനായി മുത്തച്ഛന്‍ എത്തുമ്പോള്‍ മുളങ്കമ്പ് ഉപയോഗിച്ച്‌ അധ്യാപിക കൈയിലും കാലിലുമായി അടിക്കുന്നത് കണ്ടു.

തുടര്‍ന്ന് മുത്തച്ഛന്‍ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ കുട്ടി മര്‍ദ്ദന വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇടത് വലത് കൈകളുടെ തോള്‍ മുതല്‍ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ് തിണര്‍ത്ത പാടുകള്‍ കണ്ടതോടെ പിതാവ് വിഷ്ണു കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമുള്ള മാധ്യമ വാര്‍ത്ത സഹിതം ചൂണ്ടിക്കാട്ടിയാണ് റഷീദ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...