അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റിയാദ് : അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി. റിയാദ്​ മുവാസാത്ത് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുന്ദമംഗലം പോലൂര്‍ തയ്യില്‍ പരേതനായ അബ്​ദുല്ല മൗലവിയുടെ മകന്‍ അബ്​ദുല്‍ ഹക്കീം (32) ആണ് മരിച്ചത്. ജൂണ്‍ മൂന്നിനാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്. തലക്ക്​ ക്ഷതമേറ്റിരുന്നു.

മൂന്നു പ്രാവശ്യം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം സാധിച്ചിരുന്നില്ല. ആമിനയാണ്​ അബ്​ദുല്‍ ഹക്കീമിന്‍റെ മാതാവ്. ഭാര്യ: പി.കെ. റെസ്‌നി, സഹോദരങ്ങള്‍: സുഹറാബി പെരിങ്ങളം, മുഹമ്മദലി (അധ്യാപകന്‍ എ.എല്‍.പി സ്‌കൂള്‍ കോണോട്ട്), ജമാലുദ്ദീന്‍ (അധ്യാപകന്‍, എ.എം.എല്‍.പി സ്‌കൂള്‍ എരവന്നൂര്‍). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ്​ സി.പി. മുസ്തഫ, വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...