നവജാതശിശുവിനെ എറിഞ്ഞുകൊന്നു ; യുവതിയുടെ കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരു ഹെസറഘട്ടയിൽ നവജാത ശിശുവിനെ ആശുപത്രി ജനലിലൂടെ പുറത്തേക്കെറിഞ്ഞുകൊന്നു. സംഭവത്തിൽ യുവതിയുടെ കാമുകൻ മാഗഡി സ്വദേശി ശശാങ്കിനെ (27) പോലീസ് അറസ്റ്റു ചെയ്തു. സൊലദേവനഹള്ളി ഹെസറഘട്ടയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്കുമാറ്റി. ആശുപത്രി വിടുമ്പോൾ യുവതിയെ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

സ്വകാര്യകമ്പനി ജീവനക്കാരനായ ശശാങ്കും യുവതിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് യുവതി സ്വകാര്യ ക്ലിനിക്കിൽ കുട്ടിക്ക് ജന്മം നൽകിയത്. പിന്നീട് കുട്ടിയെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്ഞുകൊല്ലുകയായിരുന്നു. കുട്ടിയെ എറിയുന്നതു കണ്ടവർ ഓടിയെത്തി യുവതിയെ പിടികൂടി. പോലീസെത്തിയ ശേഷമാണ് യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. വിവാഹം കഴിക്കാത്തതിനാലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ശശാങ്ക് പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...