നവ കേരള സദസ്സ് ; കണ്ണൂരിൽ കിട്ടിയ 28803 പരാതികളിൽ തീര്‍പ്പാക്കിയത് 4827 എണ്ണം മാത്രം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂർ ജില്ലയിൽ നവകേരള സദസ്സിൽ കിട്ടിയ പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 17 ശതമാനം പരാതികൾ മാത്രമെന്ന് കണക്ക്. ജില്ലയിലെ മണ്ഡലങ്ങളിൽ നിന്ന് ആകെ ലഭിച്ച 28803 പരാതികളിൽ 4827 എണ്ണത്തിലാണ് തീർപ്പുണ്ടായത്. സഹകരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ചത്. നവകേരള സദസ്സിൽ കിട്ടിയ പരാതികളിൽ ജില്ലാ തലത്തിൽ തീർക്കേണ്ടവ നാലാഴ്ചക്കുളളിൽ തീർക്കുമെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. കണ്ണൂരിൽ ആ നാലാഴ്ച ഇന്നലെ തികഞ്ഞു. 28803 പരാതികൾ കിട്ടിയതിൽ തീർപ്പുണ്ടാക്കിയ 4827 എണ്ണം കിഴിച്ചാൽ, പരിഹാരം കാത്ത് ഇനിയും 23976 നിവേദനങ്ങൾ ബാക്കിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഇതുവരെ 1619 പരാതികൾക്ക് പരിഹാരം കണ്ട് സഹകരണ വകുപ്പ് മുന്നിലെത്തി. 9090 പരാതികൾ കിട്ടിയ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഇതുവരെ തീർപ്പായത് 1202 എണ്ണം മാത്രമാണ്. തൊഴിൽ വകുപ്പിലാണ് താരതമ്യേന പരാതി തീർപ്പിന് വേഗമുള്ളത്. തൊഴിൽ വകുപ്പിൽ കിട്ടിയതിൽ മൂന്നിലൊന്ന് പരാതികൾക്ക് പരിഹാരമായി. ഇനിയുള്ളവയിൽ സംസ്ഥാന തലത്തിൽ നടപടിയെടുക്കണം. അവ്യക്തവും പ്രസക്തവുമല്ലാത്ത നിവേദനങ്ങളുമുണ്ട്. ഒരു ബന്ധവുമില്ലാത്ത വകുപ്പുകളിലേക്ക് പരാതി കൈമാറിയതും നേരത്തെ തള്ളിയ ഓഫീസിലേക്ക് തന്നെ പരാതികൾ വീണ്ടും അയച്ചതും വീഴ്ചയായിരുന്നു. ഇതിനൊപ്പമാണ് പരാതികൾ പരിഹരിക്കുന്നതിലെ മെല്ലെപ്പോക്കും തിരിച്ചടിയാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...