Skip to content

ടിവിഎസ് ക്രെഡിറ്റിന്റെ അറ്റാദായം 19 ശതമാന വളർന്ന് 243 കോടി രൂപയിലെത്തി

കൊച്ചി: ടിവിഎസ് വെണുവിന്റെ ഭാഗവും രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വായ്പാ വിതരണത്തിൽ 31 ശതമാനം വളർച്ച രേഖപ്പെടുത്തി. ആകെ വരുമാനം 14 ശതമാനം വർധിച്ച് 2,029 കോടി രൂപയിലെത്തിയപ്പോൾ അറ്റാദായം 19 ശതമാനം വളർച്ചയോടെ 243 കോടി രൂപയായി.
2026 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തി 33,818 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 27,807 കോടി രൂപയായിരുന്നു. 22 ശതമാനമാണ് വളർച്ച. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ അർധവർഷത്തിൽ ആകെ വരുമാനം 14 ശതമാനം വർധിച്ച് 3,948 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3,481 കോടി രൂപയായിരുന്നു. അറ്റാദായം 17 ശതമാനം വളർച്ചയോടെ 452 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ അർധവർഷത്തിൽ 385 കോടി രൂപയായിരുന്നു അറ്റാദായം.

ഉത്സവകാല ഷോപ്പിംഗും ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ ശക്തമായ ആവശ്യകതയും ഈ നേട്ടത്തിന് കാരണമായി. അർധനഗര, ഗ്രാമീണ മേഖലകളിലെ സാന്നിധ്യം കൂടുതൽ വിപുലീകരിച്ചതോടെ രാജ്യത്തുടനീളമുള്ള സേവനകേന്ദ്രങ്ങളുടെ എണ്ണം 65,100 കടന്നതായും കമ്പനി അറിയിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 14 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കൾക്ക് വായ്പകൾ വിതരണം ചെയ്തു. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 2.7 കോടി കടന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

ടിവിഎസ് ക്രെഡിറ്റിന്റെ അറ്റാദായം 19 ശതമാന വളർന്ന് 243 കോടി രൂപയിലെത്തി pathanamthittamedia.com