ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്കാണ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ രേഖ കൃഷ്ണനാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. ചികിത്സ തേടിയ രോഗിയോടും ഒപ്പമെത്തിയവരോടും എമർജൻസി രോഗിയല്ലല്ലോ എന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്ന് ഡോക്ടർ പറയുന്നതും ദൃശ്യത്തിൽ കാണാം.

പനിയും ശരീരം വേദനയും എമർജൻസിയല്ലെന്ന് ഡോക്ടർ രോഗിയോട് പറഞ്ഞു. മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. ശരീര വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമർജൻസി? പാതിരാത്രി കഴിഞ്ഞു വന്നു പറയാൻ പറ്റിയ സാധനമാണോ ഇത്? ഇതൊക്കെയാകും മുമ്പും താൻ ഇങ്ങനെയൊന്നും കാണിച്ചിട്ടില്ലെന്നും ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ മഹത്വരം : അഡ്വ.പഴകുളം മധു എം.എല്‍.എ

0
വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ...