മാനുഷിക സഹായങ്ങൾക്ക് പണമില്ലെന്ന് യു.എൻ

For full experience, Download our mobile application:
Get it on Google Play

യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് : ലോ​ക​മാ​കെ മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ളും അ​ഭ​യാ​ർ​ഥി​ത്വ​വും പ​ട​രു​മ്പോ​ൾ സ​ഹാ​യ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ​ത്ര പ​ണ​മി​​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മാ​നു​ഷി​ക സ​ഹാ​യം ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ഓ​ഫീസ് (ഒ.​സി.​എ​ച്ച്.​എ) അ​റി​യി​ച്ചു. 4600 കോ​ടി ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 3.46 ല​ക്ഷം കോ​ടി രൂ​പ) 2024ൽ ​ആ​വ​ശ്യ​മാ​യി ​വ​രു​ക​യെ​ന്ന് യു.​എ​ൻ സ​ഹാ​യ മേ​ധാ​വി മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 2023ൽ ​ആ​വ​ശ്യ​മാ​യ​തി​ന്റെ മൂ​ന്നി​ലൊ​ന്ന് തു​ക മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. ഫ​ല​സ്തീ​നി​ലും സു​ഡാ​നി​ലും യു​ക്രെ​യ്നി​ലും ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും സ​ഹാ​യം കാ​ത്തി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ണ്ട്.

നി​ല​വി​ൽ കൂ​ടു​ത​ൽ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​ത് ഗ​സ്സ​യി​ലും വെ​സ്റ്റ് ബാ​ങ്കി​ലു​മാ​ണ്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക്കി​ട​യി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 12.8 കോ​ടി മ​നു​ഷ്യ​ർ​ക്ക് ഈ ​വ​ർ​ഷം ജീ​വ​ൻ​ര​ക്ഷാ സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത് അ​റി​യി​ച്ചു. 18 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ​ക്ക് അ​ടു​ത്ത വ​ർ​ഷം സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 24.5 കോ​ടി ആ​ളു​ക​ൾ​ക്ക് എ​ത്തി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, പ​ണം തി​ക​യി​ല്ല. പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ പ​രി​ശ്ര​മം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വന്യജീവി ആക്രമണങ്ങൾക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

0
കലഞ്ഞൂര്‍: വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സി.പി.എം പാടം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ...

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് : അന്വേഷണം കൂടുതൽ പേരിലേക്ക്

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു....

കോട്ടയത്ത് ഓട്ടോ ഡ്രൈവറുമാരുടെ ഗുണ്ടായിസം ; നിരക്ക് തോന്നും പടി

0
കോട്ടയം: യാത്രക്കാരെ കൊള്ളയടിക്കുന്ന ഓട്ടോഡ്രൈവര്‍മാരെ നിയന്ത്രിക്കാതെ അധികൃതര്‍. അമിത നിരക്ക് ഈടാക്കുന്നത്...

മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്

0
തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്. ധനബില്ലില്‍...