നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റ്‌ ചോദിക്കാന്‍ ബിഡിജെഎസ് ; ബിജെപി നേതൃത്വവുമായി നാളെ ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളില്‍ അവകാശവാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുതെന്നാണ്‌ ബിജെഡിഎസ്. നിലപാട്. ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം അറിയിക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളില്‍ ബിജെഡിഎസ് മത്സരിച്ചിരുന്നു.

ജനുവരി അവസാനത്തോടെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ശനിയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സഖ്യകക്ഷികളായ ബിഡിജെഎസിന്റെ പ്രതിനിധിയും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തും. മുന്നണി ശക്തിപ്പെടുത്താനുളള നടപടികളും കൈകൊള്ളണമെന്നും ബിഡിജെഎസ് ആവശ്യപ്പെടും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വളരെ മോശം പ്രകടനമാണ് ബിഡിജെഎസ് കാഴ്ചവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...