കര്‍ഫ്യു നീട്ടില്ലെന്ന് സൂചന നല്‍കി മുഖ്യമന്ത്രി ; സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഞായറാഴ്ചയോടെ അവസാനിക്കും. കര്‍ഫ്യു നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കോവാക്‌സിനാണ് നല്‍കുക. 15,34,000 കൗമാരക്കാര്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടത്. ആഴ്ചയില്‍ ആറു ദിവസം ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...