കോ​ട്ട​പ്പു​റ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ സം​ഗീ​ത​നി​ശ പോ​ലീ​സ് ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

മേ​ത്ത​ല : കോ​ട്ട​പ്പു​റ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ സം​ഗീ​ത​നി​ശ പോലീ​സ് ത​ട​ഞ്ഞു. സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘാ​ട​ക​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. കോ​ട്ട​പ്പു​റം ആം​ഫി തി​യ​റ്റ​റി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി​യ​ത്. വാ​ട്ട​ര്‍ ഡ്രം ​മ്യൂ​സി​ക് പ്രോ​ഗ്രാം കാ​ണാ​നാ​യി വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് എ​ത്തി​യ​ത്. രാ​ത്രി എ​ട്ട​ര​യോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​സ്.​ഐ കെ.​എ​സ് സൂ​ര​ജി‍ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ പോലീ​സ് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘാ​ട​ക​ര്‍ പ​രി​പാ​ടി നി​ര്‍​ത്തി​യെ​ങ്കി​ലും കാ​ഴ്​​ച​ക്കാ​രി​ല്‍ ചി​ല​ര്‍ പോലീ​സി​നെ​തി​രെ തി​രി​ഞ്ഞു. തു​ട​ര്‍​ന്ന് മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി​യ​തി​ന് സം​ഘാ​ട​ക​രാ​യ അ​തു​ല്‍, അ​സ്​​ലം എ​ന്നി​വ​ര്‍​ക്കും ആം​ഫി തി​യ​റ്റ​ര്‍ മേ​ല്‍​നോ​ട്ട​ക്കാ​രാ​യ മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ മാ​നേ​ജ​ര്‍ സ​ജ്​​ന​ക്കും എ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...