നാട്ടുവൈദ്യനെ കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന്‍ ഷബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കി. ഷൈബിന്റെ ബിസിനസ് പങ്കാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിലും പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിലമ്പൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ നിന്നും ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്തത്.

വിശദമായ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം താന്‍ മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് ഭാര്യയുടെ മൊഴി. വൈദ്യനെ ചങ്ങലയില്‍ ബന്ധിച്ച്‌ പീഡിപ്പിച്ചിരുന്നത് കണ്ടിരുന്നതായും ഇവര്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ ഭാര്യയേയും പോലീസ് പ്രതി ചേര്‍ത്തേക്കും. വൈദ്യന്റെ കൊലപാതകത്തോടൊപ്പം മറ്റു രണ്ട് ദുരൂഹ മരണത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് മുക്കം സ്വദേശിയും എറണാകുളം സ്വദേശിയും വിദേശത്ത് വെച്ച്‌ മരിച്ച സംഭവങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതിനായി പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ നൗഷാദിനെ ഇന്ന് കൊലപാതകം നടന്ന നിലമ്പൂരിലെ വീട്ടിലും മൃതദേഹം തള്ളി എന്ന് പറയപ്പെടുന്ന എടവണ്ണ പാലത്തില്‍ എത്തിച്ചും പോലീസ് തെളിവെടുക്കും. മുഖ്യ പ്രതി ഷൈബിന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരേയും വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...