നൂലുവേലിൽ കടവിലെ തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തo

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : നൂലുവേലിൽ കടവിലെ തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തo. കഴിഞ്ഞ 16 ന് മണിമലയാറ്റിൽ ഉണ്ടായ പ്രളയത്തിൽ ഒലിച്ചു പോയ കോട്ടാങ്ങൽ നൂലുവേലിൽ കടവിലെ തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2015 ൽ ആണ് തൂക്കുപാലം നിർമ്മിച്ചത്. ഒന്നരക്കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. 2018 ലെ പ്രളയത്തിൽ വലിയ തടി ഒഴുകി വന്നതിനെ തുടർന്ന് തൂക്കുപാലത്തിന്റെ കൈവരികൾക്ക് നാശം സംഭവിച്ചിരുന്നു.

ഈ പ്രളയത്തെ തുടർന്ന് തൂക്കുപാലം പൂർണ്ണമായും തകർന്നതോടെ നൂറു കണക്കിന് ആൾക്കാരുടെ യാത്രാമാർഗ്ഗമാണ് ഇല്ലാതായത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗവ: ആയൂർവേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, വെള്ളാവൂരിലെ ഹോമിയോ ആശുപത്രി, ഗവ: എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും ഇരു പഞ്ചായത്തുകളിലെയും ആൾക്കാർ ആശ്രയിച്ചിരുന്ന എളുപ്പ മാർഗ്ഗമായിരുന്നു തൂക്കുപാലം.

വെള്ളാവൂരിലെ ഗ്രാമീണ ചന്തയിലെത്തുന്നതിനും തൂക്കുപാലമായിരുന്നു ആശ്രയം. വിവിധ ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് കോട്ടാങ്ങൽ , വെള്ളാവൂർ പഞ്ചായത്തുകളുടെ പ്രദേശങ്ങളിൽ എത്തിയിരുന്നവരുടെ നീണ്ട വർഷത്തെ കാത്തിരിപ്പിനെടുവിലാണ് തൂക്കുപാലം യാഥാർഥ്യമായത്. പ്രസിദ്ധമായ കോട്ടാങ്ങൽ ദേവി ക്ഷേത്രത്തിലെ പടയണിക്ക് ആയിരങ്ങൾ എത്തുന്നതും ഈ പാലത്തിലൂടെയാണ്. പടയണിക്ക് മുൻപായി തൂക്കുപാലം പുനർ നിർമ്മിക്കാൻ നടപടി ഉണ്ടാകണമെന്ന പ്രദേശ വാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...