മസ്കത്തിൽ നിന്ന് അധിക സർവീസുകളുമായി ഒമാൻ എയർ

For full experience, Download our mobile application:
Get it on Google Play

മസ്കത്ത് : മേഖലയിലെ സാ​ഹചര്യങ്ങൾ കണക്കിലെടുത്ത് മസ്കത്തിൽ നിന്ന് പ്രധാന ആ​ഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് അധിക സർവീസുകളുമായി ഒമാൻ എയർ. മാർച്ച് 8,9 തീയതികളിൽ ലണ്ടൻ, ഇസ്താംബുൾ, മുംബൈ, ബാങ്കോക്ക് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ഒമാൻ‌ എയർ അധിക സർവീസുകൾ നടത്തും. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാൻ എയർ അറിയിച്ചു.

ആവശ്യം അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ സൂചിപ്പിച്ചു. അതേസമയം മസ്‌കത്ത് വിമാനത്താവള ടെര്‍മിനലിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയതായി ഒമാന്‍ എര്‍പോര്‍ട്ട്‌സ് അറിയിച്ചു. സ്ഥിരീകരിച്ച വിമാന ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍, സാധുവായ എയര്‍പോര്‍ട്ട് ആക്‌സസ് പെര്‍മിറ്റ് ഉള്ള വ്യക്തികള്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...