കർണാടകയിലെ ഒമിക്രോൺ രോഗികളുമായി സമ്പർക്കമുള്ള 5 പേർക്ക് കൊവിഡ് ; സാമ്പിളുകൾ പരിശോധനയ്ക്കയച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗികളെ ഐസലേറ്റ് ചെയ്‌തെന്നും അവരുടെ സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയച്ചു. ഒമൈക്രോണ്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.

നവംബര്‍ 21 ന് പനിയുടെയും ശരീരവേദനയുടെയും ലക്ഷണങ്ങള്‍ കണ്ട ബംഗളൂരുവില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. പോസിറ്റീവായി അദ്ദേഹത്തെ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ സാമ്പിള്‍ ജീനോം സീക്വന്‍സിങ്ങിനായി

കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കും. കാസര്‍കോട് ജില്ലയില്‍ കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശിച്ചു.

ഒമൈക്രോണ്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് കോവിഡ് പ്രതിരോധ നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു. ജില്ലയിലെ ഗ്രാമീണമേഖലയില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്ടര്‍ ശ്രീന യോഗത്തില്‍ അറിയിച്ചു.

ഒന്നാം ഡോസ് വാക്‌സിന്‍ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല, രണ്ടാം ഡോസ് വാക്‌സിനേഷന്‍ കാര്യത്തില്‍ പിന്നിലാണെന്നും ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...