ഒമിക്രോൺ ; പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം കുറഞ്ഞെങ്കിലും ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ്. ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണം കുറവാണെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഏപ്രിൽ 9 മുതലാണ് സംസ്ഥാനത്ത് കൊറോണ വ്യാപനം വീണ്ടും ഉയർന്നത്. അതിനു ശേഷം ശേഖരിച്ച സാമ്പിളുകളിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയത്. എക്സ് ബിബി 1.16, എക്സ് ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച 25 പേരും വാക്സിനെടുത്തിരുന്നു. അതിനാൽ ഗുരുതരാവസ്ഥയിലേക്ക് പോകില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. എങ്കിലും ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. പുതിയ വകഭേദം റിപ്പോർട്ട് ചെയ്തവരിൽ കണ്ണിൽ ചുവപ്പ് ഉൾപ്പടെ രോഗലക്ഷണങ്ങളും പ്രകടമായിരുന്നു. നിലവിൽ വ്യാപനം കുറഞ്ഞെങ്കിലും വാക്സീൻ സ്വീകരിക്കാനുള്ളവർ എത്രയും വേഗം കുത്തിവെയ്പ്പെടുക്കണമെന്ന നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. വാക്സീൻ സ്വീകരിക്കുന്നതിൽ പൊതുജനങ്ങൾ വിമുഖത കാണിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....