ഓണം ബംമ്പർ ഇതുവരെ വിറ്റഴിച്ചത് 54 ലക്ഷം ടിക്കറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 25 കോടിയുടെ ഓണം ബംമ്പർ ലോട്ടറി ഇതുവരെ വിറ്റഴിച്ചത് 54.50 ലക്ഷം ടിക്കറ്റുകള്‍. അച്ചടിച്ചതിൽ ശേഷിക്കുന്നത് 5 ലക്ഷം ടിക്കറ്റുകള്‍. ഇതുകൂടി വിറ്റുപോകുന്നതോടെ  60 ലക്ഷത്തിനടുത്ത് വിൽപന എത്താനാണ് സാധ്യതയെന്ന്  അധികൃതര്‍. ഇനിയും ടിക്കറ്റുകൾ അച്ചടിക്കണോ എന്ന് ഇന്നു വൈകിട്ട് തീരുമാനിക്കും. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 18നാണ്. 500 രൂപയാണ് ടിക്കറ്റ് വില.

54.50 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോൾ 272.50 കോടി രൂപയാണ് സര്‍ക്കാരിലേക്കെത്തുന്നത്. ഈ തുക മുഴുവൻ സർക്കാരിനു ലഭിക്കില്ല. ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമാണ് സർക്കാരിന് ലഭിക്കുക.

ഓണം ബംമ്പറിന്റെ  ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...