ഒന്നരവയസ്സുകാരന്റെ തലയിൽ പാത്രം കുടുങ്ങി രക്ഷകരായി മുക്കം അഗ്നിരക്ഷാസേന

For full experience, Download our mobile application:
Get it on Google Play

മുക്കം : പാത്രം തലയിൽക്കുടുങ്ങിയ ഒന്നരവയസ്സുകാരന് രക്ഷകരായത് മുക്കം അഗ്നിരക്ഷാസേന. കൊടുവള്ളി കരുവൻപൊയിൽ സിറാജ്-റുക്സാന ദമ്പതിമാരുടെ മകൻ ഫർഹാന്റെ തലയിൽക്കുടുങ്ങിയ പാത്രമാണ് ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കം ചെയ്തത്.

കളിക്കുന്നതിനിടെ പാത്രം തലയിൽക്കുടുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ മുക്കം അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. എത്രയും വേഗം കുട്ടിയെ അഗ്നിരക്ഷാനിലയത്തിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഹൈഗ്രേഡ് സ്റ്റീൽകൊണ്ട് നിർമിച്ച കലം റിങ് കട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ മുറിച്ചുമാറ്റുകയായിരുന്നു. ഇത്തരത്തിൽ ഒട്ടേറെ കേസുകളാണ് അഗ്നിരക്ഷാനിലയത്തിൽ എത്തുന്നതെന്നും വീട്ടുകാർ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും സ്റ്റേഷൻ ഓഫീസർ പി.ഐ ഷംസുദ്ദീൻ പറഞ്ഞു.

ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫീസർ എൻ. വിജയൻ, സീനിയർ ഫയർ ഓഫീസർ കെ.നാസർ, ഫയർ ഓഫീസർമാരായ കെ.ഷഫീക് അലി, നജ്മുദീൻ ഇല്ലിതൊടി, ജിതിൻരാജ്‌, ടി.പി മഹേഷ്, അബ്ദുൽഷമീം, ആർ.വി അഖിൽ, ഹോംഗാർഡുമാരായ ജോളി ഫിലിപ്പ്, രവീന്ദ്രൻ, സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...