പാലക്കാട്ടെ സ്പിരിറ്റ് വേട്ടയിൽ ഒരാള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്‍റെ വീട്ടിൽവെച്ചാണ് പൊലീസ് വൻതാതിൽ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യൻ പോലീസിന്‍റെ പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേര്‍ത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...