​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137 പേര്‍ അറസ്റ്റിലായി. 126 കേസുകളാണ് ഇന്ന് മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രണ്ടര ഗ്രാം MDMA, 59 കിലോ കഞ്ചാവ്, 4 ഗ്രാം ഹഷിഷ് ഓയില്‍, 3 കഞ്ചാവ് ചെടികള്‍ എന്നിവ പിടികൂടി. ഇന്നലെ 111 പേര്‍ സംസ്ഥാനത്ത് അറസ്റ്റിലായിരുന്നു. 108 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. 60 ഗ്രാം MDMA, 38 കിലോ കഞ്ചാവ്, ഒന്നര ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും പിടിച്ചെടുത്തു.അതേസമയം ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3313 ആയി. 3080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.1.68 കിലോ MDMA, 288 കിലോ കഞ്ചാവ് എന്നിവയും ഇതുവരെ പിടിച്ചെടുത്തു.

ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍.എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒപ്പറേഷന്‍ തണ്ടറും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 6 കിലോ കഞ്ചാവുമായി രണ്ട്‌പേരെ നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വിനോദ സഞ്ചാരികളേയും സ്‌കൂള്‍ കുട്ടികളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ‘കുവൈറ്റ് ഭായിജാന്‍’ എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ ജൂണ്‍ 14ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്. ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...