സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ “ഓർമ്മപ്പൂക്കൾ” സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല രൂപീകരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അനുസ്മരണ പരിപാടി നടനും നിർമ്മാതാവും സംവിധായകനുമായ എം.എ. നിഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പിതാവ് കെ.കെ. നായർ അനുസ്മരണം കെ .കെ. നായർ ഫൗണ്ടേഷൻ അംഗം എ. ഗോകുലേന്ദ്രൻ നടത്തി. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.ജോർജ്ജ് വർഗ്ഗീസ്, അഡ്വ.എ. ഷബീർ അഹമ്മദ്, തിരക്കഥാകൃത്ത് ജൂബിൻ ജേക്കബ്, നിർമ്മാതാവ് കലഞ്ഞൂർ ശശികുമാർ, പി. സക്കീർ ശാന്തി, അഡ്വ.പി.സി ഹരി, വിനോദ് ഇളകൊള്ളൂർ, രജീല ആർ.രാജം, ബിനോയ് മലയാലപ്പുഴ, സന്തോഷ് ശ്രീരാഗം, എം.ജെ രവി, കെ.ആർ.കെ പ്രദീപ്, അജിത് സി.ആർ, അനിൽ കുഴിപതാലിൽ, റോയി നാരകത്തിനാൽ, മഞ്ജു ബിനോയ്, മനോജ് കുഴിയിൽ, കെ.സി.വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലയിൽ ജനിച്ച അടൂർ ഭാസി, എം.ജി. സോമൻ, പ്രതാപ ചന്ദ്രൻ, കവിയുർ രേണുക, അടൂർ ഭവാനി, അടൂർ പങ്കജം, ആറൻമുള പൊന്നമ്മ, തിലകൻ, ക്യാപ്റ്റൻ രാജു, അയിരൂർ സദാശിവൻ, കെ.ജി. ജോർജ്ജ്, ഗാന്ധിമതി ബാലൻ, കെ.കെ.ഹരിദാസ്, കോന്നിയൂർ ഭാസ്, പി.അയ്യനേത്ത്, ഓമല്ലൂർ ചെല്ലമ്മ, കവിയൂർ പൊന്നമ്മ, ഇ.കെ ശിവറാം, പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള, പുല്ലംപള്ളിൽ പി.വി. എബ്രഹാം, കെ.വി.കോശി, കവിയൂർ സി.കെ. രേവമ്മ, അടൂർ നരേന്ദ്രൻ, ഏ.വി ഗോപിനാഥ്, ഉണ്ണി ആറൻമുള, നിസാം റാവുത്തർ തുടങ്ങിയവരെയാണ് സ്മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...