യാത്രക്കാരുടെ ജീവന്‍ പണയം വെച്ച്‌ മരണപാച്ചില്‍ നടത്തിയ സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കണ്ണൂര്‍-തൃശ്ശൂര്‍ റൂട്ടിലൂടെ യാത്രക്കാരുടെ ജീവന്‍ പണയം വെച്ച്‌ മരണപാച്ചില്‍ നടത്തിയ സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചു. ദുരന്തങ്ങളില്‍നിന്നു പാഠം പഠിക്കാതെ പാഞ്ഞ ബസിന് പോലീസ് കനത്ത പിഴയും ചുമത്തി. കണ്ണൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസാണ് കെഎസ്‌ആര്‍ടിസിയുമായി മത്സരയോട്ടം നടത്തി അമിത വേഗതയിലെത്തിയത്. വൈകിട്ട് 6.15ന് ആണ് സംഭവം.

ബസിന്റെ അമിതവേഗം കണ്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങള്‍ സൂചിപ്പിച്ച്‌ യാത്രക്കാര്‍ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ചെവിക്കൊണ്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കൂരിയാട് വച്ച്‌ ടിപ്പറുമായുള്ള കൂട്ടിയിടി ഭാഗ്യം കൊണ്ടാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു. കക്കാട് വച്ച്‌ ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മഹേഷിനെ (20) ഇടിച്ചുതെറിപ്പിച്ചെങ്കിലും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടമുണ്ടായതോടെ നാട്ടുകാര്‍ ബസ് തടഞ്ഞു പോലീസിനെ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ എഎസ്‌ഐ പി രഞ്ജിത്, എം അമര്‍നാഥ് എന്നിവര്‍ പിഴ ഈടാക്കുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....