പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു ; ആന റോഡിലിറങ്ങി

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മൂന്നാര്‍ മറയൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെയായിരുന്നു പടയപ്പയുടെ രാത്രി യാത്ര. നാശനഷ്ടങ്ങള്‍ വരുത്തിയില്ലെങ്കിലും ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കാട്ടുകൊമ്പന്‍ പടയപ്പ മറയൂര്‍ മേഖലയില്‍ നിന്നും തിരികെ മൂന്നാറിലേക്ക് മടങ്ങുന്നതായുള്ള സൂചന നല്‍കിയാണ് ഇപ്പോഴത്തെ യാത്ര. നയമക്കാട് എട്ടാംമൈല്‍ പിന്നിട്ടാല്‍ പിന്നെയെത്തുക രാജമല ദേശിയോദ്യാനത്തിന്റെ ഭാഗത്തേക്കാണ്. അവിടെ നിന്നും മൂന്നാറിലേക്കെത്താന്‍ ഏതാനും കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതി.

കാട്ടുകൊമ്പന്‍ മൂന്നാര്‍ ഭാഗത്തേക്ക് യാത്ര തുടരുമോ അതോ തിരികെ മറയൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുമോയെന്ന് കണ്ടറിയണം. ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് ഇറങ്ങുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനും മുമ്പ് പാമ്പന്‍മല ഭാഗത്ത് ഇറങ്ങിയ കാട്ടുകൊമ്പന്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂരക്ക് നാശം വരുത്തി.കഴിഞ്ഞ ഒന്നര മാസത്തിലധികമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്.കഴിഞ്ഞ വേനല്‍ക്കാലത്ത് മൂന്നാര്‍ ടൗണിലേക്കടക്കം പടയപ്പ എത്തിയിരുന്നു. തീറ്റ പരതിയാണ് കാട്ടാനയുടെ സഞ്ചാരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...