കാസർഗോഡ് : ചിത്താരിയിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്‍റെ പിടിയിലായി. സ്ഥലത്തിന്‍റെ ലീഗൽ ഹയർ സർട്ടിഫിക്കറ്റ് നൽകാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ വിജിലൻസിന്‍റെ വലയിലായത്. ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ, വില്ലേജ് അസിസ്‌റ്റന്‍റ് കെ വി സുധാകരൻ എന്നിവരെയാണ് കാസർഗോഡ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം വാങ്ങിയയാളാണ് അരുൺ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി റവന്യുവകുപ്പ് തെരഞ്ഞെടുത്തത്.
സ്ഥലം അളന്ന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് നൽകാൻ ചിത്താരി ചാമുണ്ഡിക്കുന്ന് മുനയംകോട്ടെ എം അബ്ദുൾ ബഷീറിൽ നിന്ന് 3,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. അബ്ദുൾ ബഷീറിന്‍റെ സഹോദരി ഭർത്താവ് മൊയ്തീന്‍റെ പേരിൽ കൊട്ടിലങ്ങാട് എന്ന സ്ഥലത്തുള്ള 17.5 സെന്റ് വിൽപന നടത്തുന്നതിന് വേണ്ടിയാണ് ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ഹയർ സർട്ടിഫിക്കറ്റും തണ്ടപ്പേരും നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ അബ്ദുൾ ബഷീർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 3,000 രൂപ കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം പരിശോധനക്കെത്തുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























