പത്മശ്രീ പുരസ്‌കാര ജേതാവ് ശാന്തി ദേവി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : പത്മശ്രീ പുരസ്‌കാര ജേതാവ് ശാന്തി ദേവി അന്തരിച്ചു. പ്രശസ്ത ഗാന്ധിയയും സാമൂഹിക പ്രവര്‍ത്തകയുമായ ശാന്തി ദേവി ഞായറാഴ്ച രാത്രി ഒഡീഷയിലെ രായഗഡ ജില്ലയിലെ ഗുണുപൂരില്‍ വെച്ച്‌ അന്തരിച്ചു. 88 വയസായിരുന്നു. മാവോയിസ്റ്റ് ആധിപത്യമുള്ള രായഗഡ ജില്ലയില്‍ ആറ് പതിറ്റാണ്ടോളം പാവപ്പെട്ടവരെ സേവിച്ചു.

ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ക്കിടയിലെ ആറു പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചതിനും ഗോത്രവര്‍ഗ പെണ്‍കുട്ടികളുടെ ഉന്നമനത്തിനുമായി ശാന്തി ദേവിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടുത്തിടെ ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു.

വിട്ടുമാറാത്ത ബാക്ടീരിയ അണുബാധയായ യാവ്സ് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനത്തിന് അവര്‍ പ്രശസ്തയായിരുന്നു. അവരുടെ വിയോഗത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് അനുശോചനം രേഖപ്പെടുത്തുകയും രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് സമൃദ്ധമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. പത്മശ്രീ ശാന്തി ദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...