പൊതുവിപണിയിൽ മൂന്നര ലക്ഷത്തിൽ പരം വിലവരുന്ന പാൻമസാല പിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചാക്കുകളിൽ സൂക്ഷിച്ചു വെച്ച പാൻ മസാലാ പാക്കറ്റുകൾ ഡാൻസാഫ്  സംഘവും ഏനാത്ത് പോലീസും ചേർന്ന് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെത്തുടർന്നാണ് നടപടി. പൊതു വിപണിയിൽ മൂന്നര ലക്ഷത്തിലധികം വിലവരുന്ന 267 പാക്കറ്റുകൾ ഏനാത്ത് നെല്ലിമുകളിലുള്ള ജയന്റെ കോഴിക്കടയിൽ നിന്നാണ് പിടിച്ചത്. പോലീസിനെക്കണ്ട് കടയുടമ ജയൻ ഓടി രക്ഷപ്പെട്ടു.

ഇയാളുടെ കടയിൽ സ്ഥിരമായി ഇത്തരം ഉല്പന്നങ്ങൾ വിറ്റുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ സുജിത്തിന്റെ മേൽനോട്ടത്തിൽ എസ് ഐ സുമേഷാണ് ഇവ കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘത്തിൽ ഡാൻസാഫ്  ടീമിലെ എസ്.ഐ വിൽസണ്‍, സി പി ഒ മാരായ മിധുൻ ജോസ്, രാജിത്ത്, ശ്രീരാജ്, ദിനു ഏനാത്ത് പോലീസ് സ്റ്റേഷനിലെ  സി പി ഒമാരായ കിരൺ, മനൂപ്, പുഷ്പദാസ് എന്നിവരുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...