പന്തളത്തെ ആദ്യ ഏരിയ സെക്രട്ടറിയുടെ മകന്‍ പാര്‍ട്ടി വിട്ടു

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: സി.​പി.​എ​മ്മി‍ന്‍റ പ​ന്ത​ള​ത്തെ പ്ര​ഥ​മ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന്‍ പാര്‍ട്ടി വി​ട്ടു. പ​ന്ത​ളം ഏ​രി​യ സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 11, 12 തീ​യ​തി​ക​ളി​ല്‍ കുര​മ്പാ​ല​യി​ല്‍ ന​ട​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് 50 വ​ര്‍​ഷ​മാ​യി സി.​പി.​എമ്മി‍ന്‍റ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നും മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ഷാ ​കോടാലിപറമ്പില്‍ പാ​ര്‍​ട്ടി ​വി​ട്ട​ത്. ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വും ക​ര്‍​ഷ​ക സം​ഘ​ത്തിെന്‍റ ആ​ദ്യ​കാ​ല ചു​മ​ത​ല​ക്കാ​ര​നു​മാ​യ കെ.​എ. അ​ബ്​​ദു​ല്‍ കരീമിന്റെ  മ​ക​നാ​ണ്.

സി.​പി.​എ​മ്മു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ ​കോടാലി​പ​റ​മ്പി​ല്‍ ഈ ​ക​ഴി​ഞ്ഞ ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ന്ത​ളം ഏ​രി​യ​യി​ലെ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ വെ​ട്ടി​നി​ര​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി പാ​ര്‍​ട്ടി​യി​ല്‍ ഉ​റ​ച്ചു​നി​ന്ന കു​ടും​ബ​മാ​ണ് ഇ​വ​രു​ടെ​ത്.

മു​ടി​യൂ​ര്‍​ക്കോ​ണം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ബ്​​ദു​ല്‍ ക​രീ​മിന്റെ മ​ക​ള്‍ റമീ ക​പൂ​റി​നെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​ക​ന്‍ ഷാ ​കോ​ടാ​ലി​പ്പ​റ​മ്പി​ലി​നെ പ​രി​ഗ​ണി​ക്കു​ക​പോ​ലും ചെ​യ്യാ​തി​രു​ന്ന​താ​ണ് ഈ ​കു​ടും​ബം സി.​പി.​എം ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച ന​ട​ന്ന അ​ബ്​​ദു​ല്‍ ക​രീം അ​നു​സ്മ​ര​ണ​ത്തി​ല്‍​നി​ന്ന് കു​ടും​ബം വി​ട്ടു​നി​ന്നു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ന​ട​ന്ന ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടി ഏ​രി​യ സ​മ്മേ​ള​നം ചൂ​ടു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് വേ​ദി​യാ​കും. പാ​ര്‍​ട്ടി അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ച്‌ ജി​ല്ല​സ​മ്മേ​ള​ന​ത്തി​ന്​ മു​മ്പ്  വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഷാ ​കോടാലിപറ​മ്പി​ല്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...